Image

മമ്മൂട്ടി-ശ്യാംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, ഓണത്തിന്

Published on 21 July, 2017
മമ്മൂട്ടി-ശ്യാംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, ഓണത്തിന്

സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. മമ്മൂട്ടി നായകനാകുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ഇടുക്കിക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സംവിധായകനും നടനുമായ ദിലീഷ് പോത്തനും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആശ ശരത്തും ദീപ്തിസതിയുമാണ് നായികമാര്‍. ‘സഖാവ്’ എന്ന ചിത്രത്തിനുശേഷം ബി രാകേഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, അലന്‍സിയര്‍, സുനില്‍ സുഖദ തുടങ്ങിയവരുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക