Image

ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാളാഘോഷം

Published on 21 July, 2017
ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാളാഘോഷം
ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും പരിശുദ്ധ കന്യാമറിയത്തിന്േ!റയും വിശുദ്ധ മേരി മക്ലപ്പിന്േ!റയും സംയുക്ത തിരുനാള്‍ ജൂലൈ 28, 29, 30 തീയതികളില്‍ നടക്കും. 

28ന് (വെള്ളി) 6.30ന് വികാരി ഫാ. ഏബ്രഹാം കഴുന്നടിയില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് വാവോലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 

29ന് (ശനി) ഉച്ചകഴിഞ്ഞ് 3.30ന് ചെംസൈഡ് വെസ്റ്റ് ക്രേഗ്‌സലി സ്‌റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ (650 ഹാമില്‍ട്ടന്‍ റോഡ്) നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് കേളംപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.30ന് സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് അവതരിപ്പിക്കുന്ന ദര്‍ശനം 2017 അരങ്ങേറും. 

30ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ (688 നട്ജി റോഡ്, നോര്‍ത്ത് ഗേറ്റ്) നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോണ്‍ പനന്തോട്ടം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സ്‌നേഹവിരുന്ന്, കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും. 

തിരുനാളിനൊരുക്കമായി നടത്തുന്ന നൊവേന ജൂലൈ 20ന് ആരംഭിക്കും. 

വികാരി ഫാ. ഏബ്രഹാം കഴുന്നടിയില്‍ ട്രസ്റ്റിമാരായ ബിജു തോമസ്, ബിജു മഞ്ഞപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷകമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക