Image

ബ്രിസ്‌റ്റോളില്‍ ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാര്‍ 23ന്

Published on 21 July, 2017
ബ്രിസ്‌റ്റോളില്‍ ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാര്‍ 23ന്
ബ്രിസ്‌റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണല്‍ അഭിഷേകാഗ്‌നി 2017 കണ്‍വന്‍ഷന്റെ വോളന്റിയേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ജൂലൈ 23ന് (ഞായര്‍) നടക്കും. ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചക്ക് ഒന്നു മുതലാണ് ട്രെയിനിംഗ് പോഗ്രാം. 

പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ കുറിച്ച് പാണ്ഡിത്യം നേടിയിട്ടുള്ള ഫാ. അരുണ്‍ കലമറ്റം ആണ് പരിപാടി നയിക്കുന്നത്. വിശുദ്ധ കുര്‍ബാനയോടെ അഞ്ചിന് അവസാനിക്കുന്ന പരിപാടിയിലേക്ക് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍നിന്നുമുള്ള വോളന്റിയേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. 

മാര്‍ ജോസഫ് സ്രാന്പിക്കലിന്റേയും ഫാ. സോജി ഓലിക്കലിന്റേയും നേതൃത്വത്തില്‍ ജൂണ്‍ ആറിന് നടത്തിയ ഒരുക്ക ധ്യാനത്തില്‍ തീരുമാനിച്ചതനുസരിച്ചാണ് വോളന്റിയേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക