Image

ഭാസ്‌കരന്‍ ശ്രീകണ്ഠപുരത്തിന് യാത്രയയപ്പ് നല്‍കി

Published on 21 July, 2017
ഭാസ്‌കരന്‍ ശ്രീകണ്ഠപുരത്തിന് യാത്രയയപ്പ് നല്‍കി
അല്‍കോബാര്‍: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ ശ്രീകണ്ഠപുരത്തിന് ദമാമിലെ സാമൂഹ്യ സംസ്‌കാരിക രംഗത്തെ സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. 

1982ലാണ് ഭാസ്‌കരന്‍ സൗദിയിലെത്തുന്നത്. ആദ്യത്തെ എട്ട് വര്‍ഷത്തോളം അല്‍കോബാര്‍ ഫിഫ എംബസി സര്‍വീസില്‍ ജോലി ചെയ്തു. പിന്നിട് ജനറല്‍ സര്‍വീസിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു. നവോദയയുടെ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. നവോദയ കുടുംബ വേദിയുടെ സജീവ പ്രവര്‍ത്തകയായ ബീന ആണ് ഭാര്യ. ഏക മകള്‍: രുചിത.

അല്‍കോബാര്‍ ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ സംഘടനാപ്രതിനിധികളായ ജോണ്‍ തോമസ്, ഹബീബ് ഏലംകുളം, സൈനുല്‍ ആബിദീന്‍, കെ.എം. ബഷീര്‍, ആലികുട്ടി ഒളവട്ടൂര്‍, നാസ് വക്കം, ബഷീര്‍ ഉള്ളണം, പി.ടി. അലവി, മുഹമ്മദ് നജാത്തി, ബക്കര്‍ എടയന്നൂര്‍, ഉണ്ണി പൂചെടിയില്‍, ഷബീര്‍ ചാത്തമംഗലം, നൈസാം കോട്ടയം, സമദ് സരിഗ, റഫീക് പൊയില്‍തൊടി, ടി.പി.എം. ഫസല്‍, അഷ്‌റഫ് ആലുവ എന്നിവര്‍ പ്രസംഗിച്ചു. താഴെക്കിടയിലുള്ള സാധാരണ പ്രവാസി സമൂഹവുമായി ഏറെ ഇടപ്പെടാനും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും സാധിച്ചതാണ് തനിക്ക് പ്രവാസം നല്‍കിയ എറ്റവും വലിയ അനുഭവും സന്പാദ്യവുമെന്ന് മറുപടി പ്രസംഗത്തില്‍ ഭാസ്‌കരന്‍ പറഞ്ഞു. ദമാമില്‍ സാമൂഹ്യ സംഘടനകള്‍ നല്‍കിയ പിന്തുണവും സഹകരണവും എക്കാലവും ഓര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജോമോന്‍ കാര്‍കെയര്‍, സുനില്‍ മുഹമ്മദ്, ലത്തീഫ് തലശേരി, ഹനീഫാ തലശേരി, ഫിറോസ് കോഴിക്കോട്, മുജീബ് കളത്തില്‍, സുലൈമാന്‍ കുലേരി, മുസ്തഫ പാവയില്‍ എന്നിവര്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക