Image

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന് യാത്രയയപ്പ് നല്‍കി

പി പി ചെറിയാന്‍ Published on 21 July, 2017
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന് യാത്രയയപ്പ് നല്‍കി
ഫോഡ്‌സ് (ന്യൂജേഴ്‌സി): ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ റിവ ഗാഗുലി ദാസിന് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് ഇന്ത്യന്‍ സമൂഹം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ന്യൂയോര്‍ക്ക് റോയല്‍ ആര്‍ബര്‍ട്ട് പാലസില്‍ ജൂലായ് 18 ന് ചേര്‍ന്ന യോഗത്തില്‍ എഫ് ഐ എ ചെയര്‍മാന്‍ രമേഷ് പട്ടേല്‍, പ്രസിഡന്റ് ആന്റ് 7 ബാട്ടീസ്, റ്റി വി ഏഷ്യ ചെയര്‍മാന്‍ എച്ച് ആര്‍ ഷാ ഹിദൂസ് അമേരിക്കന്‍ ബാങ്ക് അനില്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ന്യൂയോര്‍ക്കില്‍ 2016 മാര്‍ച്ചില്‍ കോണ്‍സുല്‍ ജനറലായി ചുമതലയേറ്റ റിവ ഗാംഗുലി ഇന്ത്യന്‍ കൗണ്‍സില്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറലായി ന്യൂ ഡല്‍ഹിയില്‍ ചൂമതലയേല്‍ക്കും.

യു എസ് കോണ#ഗ്രസ്‌മെന്‍, സെനറ്റേഴ്‌സ്, ന്യൂയോര്‍ക്ക് സിറ്റി ഒഫിഷ്യല്‍സ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിവ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കാനായിരുന്നു. സ്വീകരണത്തിന് ഗാംഗുലി ഉചിതമായി മറുപടി നല്‍കി. 

അമേരിക്കയിലെ വിവിധ ഇന്ത്യന്‍ സംഘടനകളില്‍ നിന്നും ലഭിച്ച സഹകരണത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന് യാത്രയയപ്പ് നല്‍കി
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന് യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക