Image

ഇടിച്ച കപ്പല്‍ എംവി പ്രഭുദയ; ഞായറാഴ്‌ച ചെന്നൈയില്‍ എത്തിക്കും

Published on 03 March, 2012
ഇടിച്ച കപ്പല്‍ എംവി പ്രഭുദയ; ഞായറാഴ്‌ച ചെന്നൈയില്‍ എത്തിക്കും
തിരുവനന്തപുരം: രണ്ട്‌ മത്സ്യത്തൊഴിലാളികളെ ഇടിച്ച്‌ കൊലപ്പെടുത്തിയ കപ്പല്‍ തിരിച്ചറിഞ്ഞു. തൊലാനി ഷിപ്പിങ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംവി പ്രഭുദയ എന്ന കപ്പലാണ്‌ ഇടിച്ചത്‌. പരിശോധനയ്‌ക്കായി കപ്പല്‍ ഞായറാഴ്‌ച ചെന്നൈയില്‍ എത്തിക്കുമെന്ന്‌ കമ്പനി എംഡി കുമാര്‍ പറഞ്ഞു.

കപ്പല്‍ പരിശോധിക്കാന്‍ ക്യാപ്‌റ്റന്‍ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ മറൈന്‍ മര്‍ക്കന്റയില്‍ വിഭാഗം ഇന്നു വൈകിട്ട്‌ ചെന്നൈയ്‌്‌ക്ക്‌ തിരിക്കും അപകടം നടന്ന സമയത്ത്‌ കടന്നുപോയ കപ്പലുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ്‌ എംവി പ്രഭുദയ കൂടുതല്‍ പരിശോധനകള്‍ക്ക്‌ വിധേയമാക്കാന്‍ ഷിപ്പിങ്‌ ഡയറക്‌ടര്‍ ജനല്‍ ഓഫിസ്‌ അധികൃതര്‍ തീരുമാനിച്ചത്‌ . ഇക്കാര്യം രേഖാമൂലം അറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ കപ്പല്‍ ചെന്നൈ തീരത്ത്‌ അടുപ്പിക്കാന്‍ ഉടമകള്‍ നിര്‍ദേശം നല്‍കിയത്‌ .

ഇതിനിടെ ഇറ്റാലിയന്‍ കപ്പലിലെ വെടിവയ്‌പുമായി ബന്ധപ്പെട്ട്‌ ഇറ്റാലിയന്‍ വിദേശകാര്യ ഉപ മന്ത്രി സ്‌റ്റെഫാന്‍ ദെ മിസ്‌തുറ കൊല്ലത്തെത്തി. മന്ത്രി വെടിയേറ്റു മരിച്ച ജലസ്‌റ്റിന്റെ കുടുംബത്തോടു സഹതാപമുണ്ടെന്നു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക