Image

യു.പിയില്‍ വീണ്ടും രണ്ട്‌ പെണ്‍കുട്ടികള്‍ കൂടി പീഡിപ്പിക്കപ്പെട്ടു

Published on 26 June, 2011
യു.പിയില്‍ വീണ്ടും രണ്ട്‌ പെണ്‍കുട്ടികള്‍ കൂടി പീഡിപ്പിക്കപ്പെട്ടു
ഹാത്ത്‌റാസ്‌(യു.പി): ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞദിവസം ഇബ്രാഹിംപൂരിലെ ബാരാബങ്കിയില്‍ മാര്‍ക്കറ്റില്‍ നിന്ന്‌ സാധനങ്ങള്‍ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ ഒരു ദലിത്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഹാത്ത്‌റാസില്‍ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്ന സമയത്ത്‌ മറ്റൊരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞയാഴ്‌ച ഉത്തര്‍പ്രദേശില്‍ എട്ടോളം പീഡനങ്ങള്‍ നടന്നതായി പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക