Image

അറസ്റ്റ്‌ രാഷ്ട്രീയപ്രേരിതമെന്ന്‌ എംഎല്‍എ; അസാധാരണമെന്ന്‌ ചെന്നിത്തല

Published on 22 July, 2017
 അറസ്റ്റ്‌ രാഷ്ട്രീയപ്രേരിതമെന്ന്‌ എംഎല്‍എ; അസാധാരണമെന്ന്‌ ചെന്നിത്തല
തിരുവനന്തപുരം: സ്‌ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്റിനെ കൈവിടാതെ കോണ്‍ഗ്രസ്‌. അറസ്റ്റ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന്‌ കെപിസി അദ്ധ്യക്ഷന്‍ എംഎം ഹസന്‍ ആരോപിച്ചു.

 കോടതി കുറ്റക്കാരനെന്ന്‌ വിധിച്ചാല്‍ മാത്രമേ നടപടിയെടുക്കൂ. കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എംഎം ഹസന്‍ കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ്‌ അസാധാരണമെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. 

എം വിന്‍സെന്റ്‌ എംഎല്‍എ സ്ഥാനം രാജി വെയ്‌ക്കേണ്ട ആവശ്യമില്ലെന്ന്‌ കെ മുരളീധരനും വ്യക്തമാക്കി. നെയ്യാറ്റിന്‍കര പൊലീസ്‌സ്റ്റേഷന്‍കോണ്‍ഗ്രസ്‌പ്രവര്‍ത്തകര്‍ഉപരോധിച്ചതിനേത്തുടര്‍ന്ന്‌ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

അറസ്റ്റ്‌ രാഷ്ട്രീയപ്രേരിതമാണെന്നും താന്‍ രാഷ്രീയ പക പോക്കലിന്റെ ഇരയായെന്നും എം വിന്‍സെന്റ്‌ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ്‌ അറസ്റ്റിന്‌ കാരണം. 

നിരപരാധിത്വം തെളിയിക്കാനുള്ള എന്റെ നിയമപോരാട്ടം ഇന്ന്‌ ആരംഭിക്കുകയാണ്‌. ഇത്തരം കേസുകളില്‍ രാജിവെച്ച ചരിത്രമില്ല.  വിന്‍സെന്റ്‌ പറഞ്ഞു.

രണ്ട്‌ മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം പേരൂര്‍ക്കട പൊലീസ്‌ ക്ലബ്ബിലെത്തിച്ചാണ്‌ വിന്‍സന്റിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. വിശദമായ ചോദ്യം ചെയ്യലിന്‌ വേണ്ടി അദ്ദേഹത്തെ പോലീസ്‌ ആസ്ഥാനത്തെത്തിച്ചു. 

പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച്‌ പാറശാല എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം എംഎല്‍എയെ ചോദ്യം ചെയ്യുന്നതിന്‌ പിന്നാലെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തി. ഇത്‌ പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ്‌ എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തന്നൊണ്‌ ആരോപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക