Image

ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ല; ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ്‌ എം.ടി രമേശ്‌

Published on 22 July, 2017
ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ല; ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ്‌ എം.ടി രമേശ്‌

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ തന്റെ പേര്‌ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇനി പാര്‍ട്ടിയിലുണ്ടാവില്ലെന്ന്‌ ബി.ജെ.പി നതോവ്‌ എം.ടി രമേശ്‌.എ.കെ.നസീറിനെ കൂടാതെ അന്വേഷണ റിപ്പോര്‍ട്ട്‌ ചോര്‍ന്ന സംഭവത്തില്‍ വേറെ ചില നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നും പറഞ്ഞ എം.ടി രമേശ്‌ താന്‍ നിരപരാധിയാണെന്ന്‌ പറഞ്ഞ്‌പൊ ട്ടിക്കരയുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.


മെഡിക്കല്‍ കോളേജ്‌ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ്‌എം.ടിരമേശ്‌വികാരാധീനനായത്‌.തന്നെലക്ഷ്യംവച്ച്‌ഉന്നതഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും എം ടി.രമേശ്‌ ആവശ്യപ്പെട്ടു

അതേസമയം എ.കെ.നസീര്‍ വഴിയാണ്‌ അന്വേഷണറിപ്പോര്‍ട്ട്‌ ചോര്‍ന്നതെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌. ഏത്‌ രീതിയിലുള്ള നടപടിയാണ്‌ വേണ്ടതെന്ന കാര്യം പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക