Image

നടി ആക്രമിക്കപ്പെട്ട സംഭവം നാദിര്‍ഷ സിനിമയാക്കുന്നു

Published on 22 July, 2017
നടി ആക്രമിക്കപ്പെട്ട സംഭവം നാദിര്‍ഷ സിനിമയാക്കുന്നു
നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ഒരു സിനിമയാക്കാനാണത്രെ നീക്കം. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്ത് നിന്ന് ആയിരിക്കില്ല ഈ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് അനുഭവിച്ച വിഷമങ്ങളായിരിക്കുത്രെ ഹൈലൈറ്റ്. കേസിലെ യഥാര്‍ത്ഥന്‍ വില്ലന്‍മാരേയും തുറന്ന് കാണിക്കും എന്നൊക്കെയാണ് പറയുന്നത്. നാദിര്‍ഷയാണ് സംവിധായകന്‍ .ദിലീപിന്റെ ‘രാമലീല’ എന്ന സിനിമയുടെ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ടീസര്‍ ചില സൂചനകള്‍ നല്‍കുന്നവയായിരുന്നു. രണ്ടേരണ്ട് സംഭാഷണങ്ങള്‍ മാത്രം ഉള്ള ആ ടീസര്‍, ഇപ്പോഴത്തെ സംഭവങ്ങളുമായി ചേര്‍ത്തുവച്ചാണ് പുറത്ത് വിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക