Image

ഷാരൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് അനുഷ്‌ക

Published on 22 July, 2017
ഷാരൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് അനുഷ്‌ക
ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ്. തന്റെ അഭിനയം കൊണ്ട് ആരാധകരെ താരം അമ്പപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഷാരൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്നാണ് ഒരു നായിക പറയുന്നത്. അതും ഷാരൂഖ് സിനിമയിലൂടെ ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച നടി. അനുഷ്‌ക ശര്‍മ്മയാണ് കിങ് ഖാന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞത്.

ഷാരുഖ് നായകനായ റബ് നേ ബനാ ദേ ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ശര്‍മ്മ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്താണ് അനുഷ്‌ക ഷാരുഖിന്റെ അടുത്തെത്തി ഷാരുഖിന് അഭിനയിക്കാന്‍ ആകില്ലെന്ന് പറഞ്ഞത്. എനിക്ക് ഷാരുഖിനെ ഇഷ്ടമാണ്. ഷാരുഖ് ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഷാരുഖിനെ ഇഷ്ടമല്ലെന്നും അന്ന് പറഞ്ഞു അനുഷ്‌ക ഒരു അഭിമുഖത്തില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക