Image

ഒപ്പം സിനിമ ചെയ്തത് ഇഷ്ടം കൊണ്ടല്ല, നല്ല നടിയായത് കൊണ്ട്: സുരഭിയോട് പൃഥ്വി

Published on 22 July, 2017
ഒപ്പം സിനിമ ചെയ്തത് ഇഷ്ടം കൊണ്ടല്ല, നല്ല നടിയായത് കൊണ്ട്: സുരഭിയോട് പൃഥ്വി
 
സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് തിയേറ്ററുകളിലെത്തി. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്. മിന്നാമിനുങ്ങിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വി പറഞ്ഞു. സുരഭിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തിയതായിരുന്നു പൃഥ്വിരാജ് ആശംസ അറിയിച്ചത്.

സുരഭിയുടെ കരിയറിന്റെ തുടക്കക്കാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് ഞാന്‍. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണമെന്നും പൃഥ്വി പറഞ്ഞു.

‘അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി പറഞ്ഞു. എന്ന് നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും എന്നെ നിര്‍ദേശിച്ചത് പൃഥ്വിച്ചേട്ടനാണ്‌സുരഭി പറഞ്ഞു. സുരഭിയുടെ ഈ വാക്കുകള്‍ക്ക് വളരെ രസകരമായാണ് പൃഥ്വിരാജ് വിശദീകരണം നല്‍കിയത്. ഞാന്‍ ഈ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം സുരഭിയോടുള്ള സ്‌നേഹം കൊണ്ടല്ല. സുരഭി നല്ല നടിയാണ്പൃഥ്വി കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക