Image

വിയന്ന സെന്റ് മേരീസ് ഇടവകയില്‍ വിബിഎസ്

Published on 22 July, 2017
വിയന്ന സെന്റ് മേരീസ് ഇടവകയില്‍ വിബിഎസ്

വിയന്ന: സെന്റ്‌മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു. സെന്റ്‌മേരീസ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലായി നാലു മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് പദ്ധതി. 

ബൈബിള്‍ പഠനത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസുകളിലൂടെയും ആക്ഷന്‍സോംഗുകളിലൂടെയും പ്രസംഗങ്ങളിലൂടേയും മറ്റും നല്‍കുക എന്നതാണ് ഉദ്യമത്തിന്റെ ലക്ഷ്യം.

വിവരങ്ങള്‍ക്ക്: http://www.emailmeform.com/builder/form/mM8326d3d38lL2a4wJUrp

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക