Image

കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം ഓഗസ്റ്റ് 27 ന്

Published on 22 July, 2017
കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം ഓഗസ്റ്റ് 27 ന്

കൊളോണ്‍: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിക്കു വേണ്ടി ചീട്ടുകളി മല്‍സരം നടത്തുന്നു. ഓഗസ്റ്റ് 27 ന് (ഞായര്‍) രാവിലെ 9.30 മുതല്‍ രാത്രി 10 വരെ കൊളോണ്‍ റാഡര്‍ത്താല്‍ മരിയ എംഫേഗ്‌നസ് ദേവാലയ ഹാളിലാണ് മല്‍സരങ്ങള്‍. 

56 (ലേലം) ഇനത്തില്‍ ആയിരിക്കും മല്‍സരങ്ങള്‍. എല്ലാ ടീമുകളും പരസ്പരം മല്‍സരിക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകള്‍ക്ക് സെപ്റ്റംബര്‍ ഒന്പതിന് (ശനി) വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ ഓണാഘോഷവേളയില്‍ പൊക്കാല്‍ നല്‍കി ആദരിക്കും.

അഖില ജര്‍മന്‍ അടിസ്ഥാനത്തില്‍ നടത്തുന്ന മല്‍സരത്തില്‍ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മൂന്നുപേരടങ്ങുന്ന ടീമായി സമാജം ഭാരവാഹികളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മല്‍സരങ്ങള്‍ക്ക് പോള്‍ ചിറയത്ത്, (സ്‌പോര്‍ട്‌സ് സെക്രട്ടറി), 0157 53422279, ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183 എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുന്പിളുവേലില്‍(കള്‍ച്ചറല്‍ സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍. 

വെബ്‌സൈറ്റ്: http://keralasamajamkoeln.de

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക