Image

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഓണം ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 22 July, 2017
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഓണം ഫ്‌ളയര്‍ പ്രകാശനം ചെയ്തു

 കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്  ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ 'പൊന്നോണം 2017' ന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു. ജൂലൈ 20ന് അബാസിയ റിഥം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അനൂപ് സോമന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിബിച്ചന്‍ മാളിയേക്കല്‍ 'പൊന്നോണം 2017’ ന്റെ ഫ്‌ളയര്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ ബിനോയി സെബാസ്റ്റ്യന് നല്‍കി പ്രകാശനം ചെയ്തു. 'കനിവ് 2017’ സമ്മാന കൂപ്പണ്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സി.എസ്. ബത്താര്‍ എക്‌സിക്യൂട്ടീവ് അംഗം ബിജു കാലയിലിനു കൈമാറി. ഏരിയ കോഓര്‍ഡിനേറ്റര്‍ രതീഷ് കുന്പളത്ത് ഫുഡ് കൂപ്പണ്‍ ഏരിയ കോഓര്‍ഡിനാറ്ററര്‍മാരായ വിജോ കെ.വി. ക്കും ഡോജി മാത്യൂവിനും കൈമാറുകയും ചെയ്തു. 

ജനറല്‍ സെക്രട്ടറി ജിജോ ജേക്കബ് കുര്യന്‍, ട്രഷറര്‍ ജസ്റ്റിന്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ഡിപിന്‍ പ്രസാദ്, ആര്‍.ജി ശ്രീകുമാര്‍, ജോയിന്റ് ട്രഷറര്‍ വിപിന്‍ നായര്‍, ചാരിറ്റി കണ്‍വീനര്‍ ഭൂപേഷ്, ജോയിന്റ് പ്രോഗ്രാം കണ്‍വീനര്‍ ഷാജി മാത്യു, വനിതാ ചെയര്‍ പേഴ്‌സന്‍ സിജി പ്രദീപ്, എക്‌സിക്യൂട്ടീവ് മെംബര്‍മാരായ അനില്‍, പ്രസാദ് നായര്‍, ഉമേഷ്, ബിജേഷ്, കെ. ജെ. ജോസഫ്, റെജി, സിറിള്‍, കിരണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ എട്ടിന് അബാസിയ അല്‍ഫോന്‍സ ഹാളില്‍ നടക്കും. വിവിധ കലാപരിപാടികള്‍ക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക