Image

എം.വിന്‍സെന്റിന്‌ സസ്‌പെന്‍ഷന്‍

Published on 23 July, 2017
എം.വിന്‍സെന്റിന്‌ സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട എം.എല്‍.എ എം. വിന്‍സന്റിനെ നിരപരാധിത്വം തെളിയുന്നതുവരെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്നാണ്‌ അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്‌തത്‌.

എം.എല്‍.എക്കെതിരെ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചനയാണ്‌ നടന്നത്‌. നെയ്യാറ്റിന്‍ കരയിലെ സി.പി.എം എം.എല്‍.എയും മറ്റു നേതാക്കളും ചേര്‍ന്നാണ്‌ ഗൂഢാലോചന നടത്തിയതെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തുന്നതു വരെ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക