Image

ഉഴവൂര്‍ വിജയന്‍ -അധികാരമോഹങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ നേതാവ്‌

Published on 23 July, 2017
ഉഴവൂര്‍ വിജയന്‍ -അധികാരമോഹങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ നേതാവ്‌


കൊച്ചി : അധികാരമോഹങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ചഉഴവൂര്‍ വിജയന്‍. കോണ്‍ഗ്രസ്‌ പ്രവര്‍ത്തനായി രാഷ്ട്രീയത്തിലേക്ക്‌ കടന്ന വന്ന ഉഴവൂര്‍  വിജയന്‍പിന്നീട്‌ എന്‍സിപിയില്‍ ചേര്‍ന്ന്‌ഇടത്‌ പക്ഷത്തിനൊപ്പം യാത്ര തുടരുകയായിരുന്നു. 

  സാധാരണക്കൊപ്പം എന്നുംനില്‍ക്കാന്‍    ശ്രമിച്ചരാഷ്ട്രീയ നേതാവായിരുന്ന  ഉഴവൂര്‍  വിജയന്‍ അറിയപെടുന്ന വാഗ്മിയായിരുന്നു. നര്‍മ്മം കലര്‍ത്തിയുള്ള രാഷ്ട്രീയ പ്രസംഗങ്ങളിലുടെ ശ്രോതാക്കളെ പിടിച്ചിരുത്താന്‍ ഏറെ ചാതുര്യമുണ്ടായിരുന്നു. ഉഴവൂര്‍ കാരംകുന്നേല്‍  ഗോപാലന്‍- കമല ദമ്പതികളുടെ മകനായി 1952 മാര്‍ച്ച്‌ 20നാണ്‌ ഉഴവൂര്‍ വിജയന്റെ ജനനം. കുറിച്ചിത്താനം സ്വദേശി ആണെങ്കിലും ദീര്‍ഘകാലമായി പാലായിലാണ്‌ താമസം. 

സെന്റ്‌ സ്റ്റീഫന്‍ കോളേജിലെ പഠനകാലത്തടക്കം സജീവ കെഎസ്‌ യു പ്രവര്‍ത്തകനായിരുന്ന ഉഴവൂര്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ ജില്ല പ്രസിഡന്റുമായി. പിന്നീട്‌, കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ തുടര്‍ന്ന്‌ എ കെ ആന്റണി. കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ്‌ എസ്സിലേക്ക്‌ ചേക്കേറി. എന്നാല്‍ നേതാക്കള്‍ തിരികെ മടങ്ങിയിട്ടും ഉഴവൂര്‍ കോണ്‍ഗ്രസ്‌ എസ്സില്‍തന്നെ തുടര്‍ന്നു. പിന്നീട്‌ 99ല്‍ എന്‍സിപി രൂപീകരിച്ചപ്പോള്‍ ശരത്‌ പവാറിനൊപ്പം എന്‍സിപിയുടെ ഭാഗമായി.

രണ്ട്‌ തവണ കോട്ടയം ജില്ലകൌെണ്‍സിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഉഴവൂര്‍ 2001 കെഎം മാണിക്കെതിരെ പാലാ മണ്ഡലത്തിലനിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ചിരുന്നു. 
 2015ലാണ്‌ എന്‍സിപി സംസ്ഥാനഅധ്യക്ഷനായി തിരഞ്ഞെടുന്നത്‌. നേതൃത്വത്തില്‍ സജീവമായി തുടരുന്നതിനിടെയാണ്‌ ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന്‌ ഉഴവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക