Image

കോട്ടയം ഭാരത്‌ ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന്‌

Published on 23 July, 2017
കോട്ടയം ഭാരത്‌ ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന്‌

കോട്ടയം: കോട്ടയം ഭാരത്‌ ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന്‌ നോട്ടീസ്‌ നല്‍കി. സമരത്തില്‍ പങ്കെടുത്തതിന്‌ പിരിച്ചു വിട്ട അഞ്ചു നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ പുതിയ സമരം.എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ചതിനാലാണ്‌ പിരിച്ച്‌ വിട്ടതെന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌. 

ശമ്പള വര്‍ദ്ധനവ്‌ അടക്കം സംസ്ഥാന തലത്തില്‍ നഴ്‌സുമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചെങ്കിലും കോട്ടയം ഭാരത്‌ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല.ശമ്പള വര്‍ദ്ധനവ്‌, ഷിഫ്‌റ്റ്‌ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കഴിഞ്ഞ ദിവസങ്ങളിലും നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന്‌ ലേബര്‍ ഓഫീസര്‍ ഇടപെട്ടാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക