Image

അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുള്ളവരെ സഭാ മാനേജിങ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു

വറുഗീസ് പോത്താനിക്കാട് Published on 23 July, 2017
അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുള്ളവരെ സഭാ മാനേജിങ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു
ന്യൂയോര്‍ക്ക്: മലങ്കര സഭയുടെ മാനേജിങ് കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികളിലേക്ക് അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്ന് (നോര്‍ത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ്) മാനേജിങ് കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു. പരി. കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയിലെ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി യോഗത്തില്‍ വച്ചാണ് പരി.ബാവ നോമിനേറ്റ് ചെയ്തത്.

ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എന്‍ജിനിയറിങ് കമ്മിറ്റിയില്‍ ജോസഫ് ഏബ്രഹാം (ന്യൂജേഴ്‌സി), ഏബ്രഹാം പന്നിക്കോട്ട് (ക്ലീവ്‌ലാന്‍ഡ്, ഒഹായോ) എന്നിവരെയും ഫിനാന്‍സ് കമ്മിറ്റിയിലേക്ക് ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം (വാഷിങ്ടണ്‍ ഡി.സി), റോയി എണ്ണച്ചേരില്‍ (ന്യൂയോര്‍ക്ക്), പ്ലാനിങ് കമ്മിറ്റിയിലേക്ക് ഫാ. മാത്യു കോശി (അറ്റ്‌ലാന്റ), പബ്ലിക്ക് റിലേഷന്‍സ് കമ്മിറ്റിയിലേക്ക് ജോര്‍ജ് തുമ്പയില്‍ (ന്യൂജേഴ്‌സി) എന്നിവരെയാണ് പരി. ബാവ തിരുമേനി നോമിനേറ്റ് ചെയ്തത്. ഇതു സംബന്ധിച്ച അറിയിപ്പ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എല്ലാവര്‍ക്കും അയച്ചു.
അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുള്ളവരെ സഭാ മാനേജിങ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക