Image

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ തിരിച്ചുവരവ്‌ നടത്തുമെന്ന്‌ സര്‍വ്വെ

Published on 03 March, 2012
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ തിരിച്ചുവരവ്‌ നടത്തുമെന്ന്‌ സര്‍വ്വെ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ തിരിച്ചുവരവ്‌ നടത്തുമെന്ന്‌ സര്‍വ്വെ. എന്നാല്‍ ഇവിടെ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വ്വെ ഫലങ്ങള്‍ പറയുന്നു. മണിപ്പൂരില്‍ കോണ്‍ഗ്രസ്‌ ഏറ്റവും വലിയ പാര്‍ട്ടിയാവും. ഉത്തരാഖണഡില്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പഞ്ചാബില്‍ അകാലി-ദള്‍ബി.ജെ.പി. സഖ്യവും കോണ്‍ഗ്രസും തുല്യത പാലിക്കുമെന്നും സര്‍വ്വെ അഭിപ്രായപ്പെടുന്നു.
സ്റ്റാര്‍ ന്യൂസ്-നീല്‍സണ്‍ എക്‌സിറ്റ് പോള്‍ ഉത്തര്‍പ്രദേശില്‍ തൂക്കു അസംബ്ലിയാണ് പ്രവചിച്ചിരിക്കുന്നത്. 403 അംഗ സഭയില്‍ 160 സീറ്റ് നേടി എസ്.പി. ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ ബി. എസ്.പി. 86 സീറ്റോടെ രണ്ടാമത്തെ വലിയ കക്ഷിയാകും. 80 സീറ്റോടെ ബി.ജെ.പി. മൂന്നാം സ്ഥാനത്തെത്തും. കഴിഞ്ഞ വര്‍ഷം 22 സീറ്റു നേടിയ കോണ്‍ഗ്രസിന് ഇക്കുറി 58 സീറ്റ് ലഭിക്കും. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന് 12 സീറ്റു കിട്ടുമെന്നാണ പ്രവചനം.

ഇന്ത്യ ടി.വി-സി എക്‌സിറ്റ് പോള്‍ അനുസരിച്ച് എസ്.പി.ക്ക് 141 സീറ്റ് ലഭിക്കും. ബി. എസ്.പി.ക്ക് 126 ഉം ബി.ജെ.പി.ക്ക് 83 ഉം കോണ്‍ഗ്രസിന് 36 ഉം സീറ്റ് ലഭിക്കും.

എസ്.പി. 185 സീറ്റ് നേടുമെന്നാണ് ന്യൂസ് 24-ചാണക്യയുടെ പ്രവചനം. ബി.എസ്.പി.ക്ക് 85 ഉം ബി.ജെ.പി.ക്ക് കോണ്‍ഗ്രസിനും 55 സീറ്റ് വീതവുമാണ് ലഭിക്കുക.

സി.എന്‍.എന്‍.ഐ.ബി.എന്‍ദി വീക്ക്‌ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ്‌ ഡവലപ്പിങ്‌ സ്റ്റഡീസിന്റെ (സി.എസ്‌.ഡി.എസ്‌) സഹായത്തോടെ നടത്തിയ എക്‌സിറ്റ്‌ പോളില്‍ ഉത്തരാഖണ്ഡിലും ണിപ്പൂരിലും കോണ്‍ഗ്രസ്‌ അധികാരത്തിലെത്തുമെന്നാണ്‌ പ്രവചനം.
പഞ്ചാബില്‍ ഭരണസഖ്യമായ അകാലിദള്‍ബി.ജെ.പി. സഖ്യത്തിന്‌ നേരിയ മുന്‍തൂക്കമുണ്ട്‌. അകാലിദള്‍ സഖ്യം 51-63 സറ്റും കോഗ്രസ്‌ 48-60 സീറ്റുമാണ്‌ നേടുക. കഴിഞ്ഞ. തവണ അകാലി സഖ്യത്തിന്‌ 68 ഉം കോണ്‍ഗ്രസിന്‌ 44 ഉം സീറ്റായിരുന്നു ഉണ്ടായിരുന്നത്‌.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്‌ 31-41 സീറ്റാണ്‌ ലഭിക്കുക. കഴിഞ്ഞ വര്‍ഷം 22 സീറ്റായിരുന്നു ഉണ്ടായിരുന്നത്‌. നിലവിലെ ഭരണക്ഷിയായ ബി.ജെ.പി.ക്ക്‌ 22-32 സീറ്റ്‌ ലഭിക്കും. കഴിഞ്ഞ വര്‍ഷം 34 സീറ്റോടെയാണ്‌ ഇവര്‍ ഭരണം കൈയാളിയത്‌. മറ്റുള്ളവര്‍ക്ക്‌ 4-10 സീറ്റ്‌ ലഭിക്കും. മണിപ്പൂൂില്‍ കോണ്‍ഗ്രസിന്‌ 24-30 സീറ്റ്‌ ലഭിക്കുമെന്നും പി.ഡി. എഫ്‌ മുന്നണിക്ക്‌ 5-11 സീറ്റും എ. ഐ.ടി.സി.ക്ക്‌ 7-13 സീറ്റും മറ്റുള്ളവര്‍ക്ക്‌ 10-18 സീറ്റും ലഭിക്കുമെന്നും സര്‍വ്വെ ഫലങ്ങള്‍ അഭിപ്രായപ്പെടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക