Image

ട്രംപിന്റെയും മെലാനിയയുടെയും മെഴുകു പ്രതിമകള്‍ വാക്‌സ് മ്യൂസിയത്തില്‍

Published on 23 July, 2017
ട്രംപിന്റെയും മെലാനിയയുടെയും മെഴുകു പ്രതിമകള്‍ വാക്‌സ് മ്യൂസിയത്തില്‍
 
മാഡ്രിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും മെഴുകു പ്രതിമകള്‍ വാക്‌സ് മ്യൂസിയത്തില്‍. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലെ വാക്‌സ് മ്യൂസിയത്തിലാണ് ഇരുവരുടെയും മെവുകു പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് മെഴുകു പ്രതിമകള്‍ അനാച്ഛാദനം ചെയ്തത്.

2016ലെ റിപ്പബ്ലിക്ന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് മെഴുക് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമയുടെ നിര്‍മിതിയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിച്ചെങ്കിലും മെലാനിയയുടെ പ്രതിമ മ്യൂസിയത്തില്‍ സ്ഥാപിച്ചതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവുമയര്‍ന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക