Image

അഴിമതി: മുന്‍ യു.പി. മന്ത്രിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു

Published on 03 March, 2012
അഴിമതി: മുന്‍ യു.പി. മന്ത്രിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു
ലക്‌നോ: അഴിമതിക്കേസില്‍ മുന്‍ യു.പി. മന്ത്രിയെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു. ഗ്രാമീണ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കുടുംബ ക്ഷേമ മന്ത്രി ബാബു സിങ്‌ ഖുശ്വാഹയെ ആണ്‌ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തത്‌. ഉത്തര്‍പ്രദേശിലെ 72 ജില്ലകളില്‍ നടപ്പാക്കിയ ആരോഗ്യ പദ്ധതിയില്‍ 28 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ ഖുശ്വാഹക്കെതിരായ കേസ്‌.വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇത്‌. 2005 മുതല്‍ 2011 കാലയളവില്‍ പദ്ധതി നടത്തിപ്പിനായി ഉത്തര്‍പ്രദേശിന്‌ 8500 കോടി രൂപ നല്‍കിയിരുന്നു.

പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേട്‌ നടന്നതായി ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ മായാവതി മന്ത്രി സഭയില്‍ നിന്നും മന്ത്രി ബാബു സിംഗിനെ പുറത്താക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക