Image

ചൈനീസ്‌ സൈന്യത്തെ കുറിച്ച്‌ മിഥ്യാധാരണ വേണ്ട'; ഇന്ത്യക്ക്‌ ചൈനയുടെ മുന്നറിയിപ്പ്‌

Published on 24 July, 2017
ചൈനീസ്‌ സൈന്യത്തെ കുറിച്ച്‌ മിഥ്യാധാരണ വേണ്ട';  ഇന്ത്യക്ക്‌ ചൈനയുടെ മുന്നറിയിപ്പ്‌


ബെയ്‌ജിങ്‌: അധീനതയിലുള്ള പ്രദേശത്തെ പ്രതിരോധിക്കാനുള്ള പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ കരുത്തിനെ കുറിച്ച്‌ മിഥ്യാധാരണ വേണ്ടെന്ന്‌ ചൈനീസ്‌ പ്രതിരോധ മന്ത്രാലയം. സിക്കിമിലെ അതിര്‍ത്തി തര്‍ക്കം വഷളായതോടെയാണ്‌ ഇന്ത്യക്ക്‌ മുന്നറിയിപ്പുമായി ചൈനീസ്‌ പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയത്‌.

സിക്കിം അതിര്‍ത്തിയിലുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സൈനിക വിന്യാസത്തിലാണ്‌ ചൈന മുന്നറിയിപ്പ്‌ നല്‍കിയത്‌. ജൂണില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ ഡോങ്‌ലാങ്‌ പ്രദേശത്തേക്ക്‌ കടന്നെന്നും അവിടെ നടന്നുവന്നിരുന്ന റോഡ്‌ നിര്‍മ്മാണം തടഞ്ഞെന്നും ചൈന ആരോപിച്ചിരുന്നു. ഇന്ത്യയും ഭൂട്ടാനും ഈ പ്രദേശത്തെ ഡോക്ലാം എന്നാണ്‌ വിളിക്കുന്നത്‌. ഹിമാലയത്തിലെ കൊച്ചു രാജ്യമായ ഭൂട്ടാന്റെ അധീനതയിലുള്ള പ്രദേശമായാണ്‌ ഡോക്ലാമിനെ ഇന്ത്യ കാണുന്നത്‌. പ്രദേശത്തിന്‌ വേണ്ടിയുള്ള ഭൂട്ടാന്റെ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ട്‌.

സിക്കിമിന്‌ ചേര്‍ന്നുള്ള പ്രദേശത്തെ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചത്‌ അതിര്‍ത്തി മേഖലകളിലെ ചൈനീസ്‌ കടന്നുകയറ്റത്തെ തുടര്‍ന്നാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക