Image

ദിലീപിന്‌ ജാമ്യമില്ല

Published on 24 July, 2017
ദിലീപിന്‌ ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ജാമ്യംഅനുവദിക്കാനാവില്ലെന്ന്‌ഹൈക്കോടതി ഉത്തരവിട്ടു. 

ജാമ്യംഅനുവദിച്ചാല്‍കേസിനെബാധിക്കുമെന്ന്‌പ്രോസിക്യൂഷനും വ്യക്തമാക്കിയിരുന്നു.കേസില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. നിര്‍ണായക തെളിവുകള്‍കണ്ടെത്താനുള്ളതിനാല്‍ജാമ്യംഅനുവദിക്കാനാവില്ല. 

ഉന്നതന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന വാദവും കോടതി അംഗീകരിച്ചു. എന്നാല്‍ ഗൂഢാലോചനയ്‌ക്ക്‌ തെളിവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്‌ച വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന്‌ വിധി പറയാന്‍ ഇന്നത്തേയ്‌ക്ക്‌ മാറ്റുകയായിരുന്നു.

നടിയെ ആക്രമിച്ച കേസ്‌ ചരിത്രത്തിലെ ആദ്യ ലൈംഗിക അതിക്രമ ക്വട്ടേഷന്‍ കേസാണെന്നും സംഭവത്തിന്റെ സൂത്രധാരന്‍ ദിലീപാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി ശ്രീധരന്‍ നായര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

എല്ലാസാക്ഷിമൊഴികളുംദിലീപിലേക്കാണ്‌വിരല്‍ചൂണ്ടുന്നതെന്നുംപ്രതികളുംസാക്ഷികളുംസിനിമാമേഖലയിലുള്ളവരായതിനാല്‍ ദിലീപ്‌ പുറത്തിറങ്ങിയാല്‍ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ്‌ വാദം.

മുദ്രവച്ച കവറില്‍ കേസ്‌ ഡയറിയും ഹാജരാക്കിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക