Image

ശൂന്യതയുടെ ചിറകുകള്‍ (കവിത- സി ആന്‍ഡ്രൂസ്സ്)

സി ആന്‍ഡ്രൂസ്സ് Published on 24 July, 2017
ശൂന്യതയുടെ ചിറകുകള്‍ (കവിത- സി ആന്‍ഡ്രൂസ്സ്)
മൗനത്തെ പിന്‍തുടരാനെന്നോണം
അവള്‍ എന്നെ ഏകാന്തതയുടെ
കൊടുമുടികളില്‍ എത്തിച്ചു.
എന്നെ ആലിംഗനബദ്ധനാക്കി
ശൂന്യതയുടെ ചിറകില്‍ അവള്‍ പറന്നു.
മേഘങ്ങള്‍ക്കും മൂടല്‍ മഞ്ഞിനും മീതെ,
വിവരിക്കാനാവത്ത നിര്‍വ്രുതിയോടെ,
പിരിക്കാനാവാത്ത വിധം അദ്രുശ്യരായി,
ഞങ്ങള്‍ ആശ്ലേഷണാനുഭൂതിയില്‍ ലയിച്ചു.
ഏഴാം സ്വര്‍ഗ്ഗത്തിനു മീതെ -ഞങ്ങള്‍
നിശബ്ദതയെ ലംഘിച്ചപ്പോള്‍,
ഞങ്ങളുടെ രഹസ്യ പുകമറ നീങ്ങിപോയി.
പറുദീസയില്‍ നിന്നും ഞങ്ങളെ 
ആരോ ഭൂമിയിലേക്ക് വലിച്ചു.
എന്നാല്‍ മഞ്ഞും, മുകിലുകളും, മൗനവും
ശൂന്യതയുടെ അദ്രുശ്യ ചിറകുകളും
ഞങ്ങളെ വീണ്ടും ഏഴാം സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്നു,
ഏതൊ വിസ്മ്രുതിയില്‍ ഞങ്ങള്‍ ലയിക്കുന്നു.
ശൂന്യതയുടെ ചിറകിലേറി അവളോടൊപ്പം
ഏകാന്തതകളുടെ കൊടുമുടികളില്‍ വീണ്ടും വീണ്ടും 
പ്രേമസുരഭില മൗന നിമിഷങ്ങള്‍ അഹര്‍നിശം, അവിരാമം,
ചിറകടിച്ചുയരാന്‍ വെമ്പിടുന്നു......

*******************************

In embrace of solitude 
(Original English poem)

was Chasing silence
she took me to the peaks of solitude
she too was waiting for me
she took me on her wings
here we are in embrace
above the mist and clouds
but they pulled us down
we are blended in
in deep embrace
clouds,mist,silence,wings, me and void
we are in the bliss of void.
ശൂന്യതയുടെ ചിറകുകള്‍ (കവിത- സി ആന്‍ഡ്രൂസ്സ്)
Join WhatsApp News
വിദ്യാധരൻ 2017-07-24 08:34:57
സ്ത്രീ ഒരു സമസ്യയാണ്
നാം ചിരിക്കുമ്പോൾ അവൾ കരയും
നാം കരയുമ്പോൾ അവൾ ചിരിക്കും
ചിലപ്പോൾ അവൾ നല്ല സുഹൃത്തായിരിക്കും
മറ്റുചിലപ്പോൾ അവൾ ബദ്ധശത്രുവും
അവളുടെ ആലിംഗണത്തിന്റെ മൃദുലതയിൽ
അവൾ നിങ്ങളെ ഏഴാം സ്വർഗ്ഗംവരെ കൊണ്ടുപോകും
അവിടെ വച്ച് അവൾ പിടിമുറുക്കുകയും
നിങ്ങളുടെ രക്തം ഊറ്റി കുടിച്ചതിനു ശേഷം 
നിങ്ങളെ നിലത്തേക്ക് വലിച്ചെറിയും
പിന്നീട് നിങ്ങളുടെ ശത്രുക്കൾ ആരോ
നിങ്ങളെ നിങ്ങളെ വലിച്ചു കൊണ്ടു-
പോയതാണെന്ന് നിങ്ങളെ ധരിപ്പിക്കും.
പക്ഷെ അവളുടെ മോഹവലയത്തിൽ ആയിപ്പോയ
നിങ്ങൾ അവളെ വിശ്വസിക്കുകയും
നിങ്ങൾ ശത്രുക്കൾ എന്ന് കരുതി
മറ്റു പുരുഷന്മാരുമായി യുദ്ധത്തിൽ ആകുകയും
പിന്നീട് അത് പടർന്നുപിടിച്ച് 
ലോക മഹായുദ്ധമായി മാറും
നിരീശ്വരവാദികളും ഈശ്വരവാദികളും
നിലപരിശായത് സ്ത്രീകളുടെ
ആലിംഗനത്തിലാണ്. സൂക്ഷിക്കണം

നാരദർ 2017-07-24 13:12:20
ആന്ദ്രൂസിന്റെ ഏറ്റവവും വല്യ ശത്രു മാത്തുള്ളയാണ്. സ്ത്രീകളുടെ വാക്കുകൾ കേട്ട് മാത്തുള്ള എന്ന ആ പരമ ഭക്തനുമായി യുദ്ധത്തിന് പോകുന്നത് ശരിയല്ല. സ്ത്രീകളെ കണ്ടാലുടൻ മാത്തുള്ള ഹോയ് ഹോയ് എന്ന് പറഞ്ഞ് വഴിയിൽ നിന്ന് മാറിനിൽക്കും. അത് ബ്രാമ്ഹണ പാരമ്പര്യമാണേ!

sudhir panikkaveetil 2017-07-24 13:49:53
മാനുഷിക വികാരങ്ങൾ അനിയന്ത്രിതമാണ് എന്ന് സമ്മതിക്കുന്ന സത്യസന്ധനായ കവിയാണ് ശ്രീ ആൻഡ്രുസ് . അതേസമയം അറിവിന്റെ വിദഗ്ധ ഹസ്തങ്ങൾ മനുഷ്യനെ നേർവഴിക്ക് നയിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. വിലക്കപ്പെട്ട കനി നുണയിച്ച് പറുദീസ നഷ്ടപ്പെടുത്തിയവളായല്ല കവി സ്ത്രീയെ കാണുന്നത് മറിച്ച് പ്രേമ സുരഭില മൗന നിമിഷങ്ങൾ ചിറകടിച്ചുയരാൻ വെമ്പുന്ന കൊടുമുടിയായായിട്ടാണ്, അതിനായി അവൾ അധൃശ്യമായ  സൂന്യതയുടെ ചിറകുകൾ  നൽകുന്നു. ലൗകിക ചിന്തകൾക്ക് ഒരു വേദാന്ത ചിറകു. അനുമോദനങ്ങൾ കവി ആൻഡ്രുസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക