Image

തെരഞ്ഞെടുപ്പ്‌ ചെലവിന്‌ വാങ്ങിയ 35 ലക്ഷത്തിന്റെ കണക്ക്‌ നല്‍കിയില്ല; എംടി രമേശിനെതിരെ അന്വേഷണം

Published on 24 July, 2017
തെരഞ്ഞെടുപ്പ്‌ ചെലവിന്‌ വാങ്ങിയ 35 ലക്ഷത്തിന്റെ കണക്ക്‌ നല്‍കിയില്ല; എംടി രമേശിനെതിരെ അന്വേഷണം



ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ ചെലവ്‌ കാണിച്ചില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ അന്വേഷണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.ടി രമേശ്‌ പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ ചെലവിനായി നല്‍കിയ 35 ലക്ഷത്തിന്റെ കണക്ക്‌ രമേശ്‌ കാണിച്ചില്ലെന്നാണ്‌ പരാതി. 
 
ഇതിനെ തുടര്‍ന്നാണ്‌ എംടി രമേശിനെതിരെ ബിജെപിയും ആര്‍എസ്‌എസും സംയുക്ത അന്വേഷണം നടത്തുന്നത്‌. നിലവില്‍ മെഡിക്കല്‍ കോളെജ്‌ അഴിമതിയുമായി ബന്ധപ്പെട്ടും എം.ടി രമേശിന്റെ പേര്‌ ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെ അദ്ദേഹം നിഷേധിക്കുകയും ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക