Image

ക്യാംപസില്‍ സൈനിക ടാങ്ക്‌ സ്ഥാപിക്കണമെന്ന്‌ ജെഎന്‍യു വൈസ്‌ ചാന്‍സലര്‍

Published on 24 July, 2017
ക്യാംപസില്‍ സൈനിക ടാങ്ക്‌ സ്ഥാപിക്കണമെന്ന്‌ ജെഎന്‍യു വൈസ്‌ ചാന്‍സലര്‍


'ദേശവിരുദ്ധ'ര്‍ക്ക്‌ സന്ദേശം നല്‍കാന്‍ മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ ജെഎന്‍യു മാര്‍ച്ചില്‍ ക്യാംപസില്‍ സൈനിക ടാങ്കര്‍ സ്ഥാപിക്കണം എന്ന്‌ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ച്‌ വൈസ്‌ ചാന്‍സലര്‍ എം ജഗദീഷ്‌ കുമാര്‍. സൈനിക ടാങ്ക്‌ കാണുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വില മനസിലാക്കുന്നതിന്‌ വേണ്ടിയാണിത്‌.

 മാനവവിഭവശേഷിയുടെ കീഴിലെ വിദ്യ വീര്‍ത അഭിയാന്‍ പദ്ധതി പ്രകാരം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ വികെ സിങ്‌, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരോടായിരുന്നു വൈസ്‌ ചാന്‍സലറുടെ അഭ്യര്‍ത്ഥന. എബിവിപി നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ എം ജഗദീഷ്‌ കുമാര്‍ പങ്കെടുക്കുകയും ചെയ്‌തു.

ഇവരോടോപ്പം ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീര്‍, റിട്ടയേര്‍ഡ്‌ മേജര്‍ ജനറല്‍ ജിഡി ബക്ഷി എന്നിവരും റാലിയില്‍ പങ്കെടുത്തു. പക്ഷെ റാലിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നെന്ന്‌ ദേശീയ മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക