Image

ദിലീപിനെ പുറത്തിറക്കാനാവില്ലെന്ന്‌ പൊലീസ്‌; വിസ്‌താരത്തിന്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ അനുവദിക്കണമെന്ന്‌ കോടതിയില്‍ അപേക്ഷ

Published on 24 July, 2017
ദിലീപിനെ പുറത്തിറക്കാനാവില്ലെന്ന്‌ പൊലീസ്‌; വിസ്‌താരത്തിന്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ അനുവദിക്കണമെന്ന്‌ കോടതിയില്‍ അപേക്ഷ


കൊച്ചി: ദിലീപിനെ ജയിലിന്‌ പുറത്തിറക്കാനാവില്ലെന്ന്‌ പൊലീസ്‌. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ്‌ ദിലീപിനെ ജയിലിന്‌ പുറത്തേക്ക്‌ ഇറക്കാനാവില്ലെന്ന്‌ കാണിച്ച്‌ കോടതിയില്‍ പൊലീസ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. നാളെ റിമാന്‍ഡ്‌ കാലാവധി കഴിയാനിരിക്കെ ദിലീപിനെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്‌. 

ഈ സാഹചര്യത്തിലാണ്‌ വിസ്‌താരത്തിന്‌ ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച്‌ കോടതിയില്‍ പൊലീസ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. വിസ്‌താരത്തിന്‌ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ്‌ ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ്‌ സുനില്‍തോമസിന്റെ ബെഞ്ചാണ്‌ ജാമ്യഹര്‍ജിയില്‍ വാദം കേട്ട്‌ വിധി പറഞ്ഞത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക