Image

അപേക്ഷ അംഗീകരിച്ചു: ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി ഹാജരാക്കിയാല്‍ മതിയെന്ന്‌ കോടതി

Published on 24 July, 2017
അപേക്ഷ അംഗീകരിച്ചു: ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി ഹാജരാക്കിയാല്‍ മതിയെന്ന്‌ കോടതി


കൊച്ചി: ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹാജരാക്കിയാല്‍ മതിയെന്ന്‌ കോടതി. പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സുരക്ഷാമാനദണ്ഡങ്ങള്‍ ചൂണ്ടികാണിച്ച്‌ ജയിലിന്‌ പുറത്തിറക്കാനാവില്ലെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാളെ വീഡിയോ കോണ്‍ഫറന്‍സിങിനോടുള്ള സൗകര്യം കോടതിയില്‍ ഒരുക്കും.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ്‌ ദിലീപിനെ ജയിലിന്‌ പുറത്തേക്ക്‌ ഇറക്കാനാവില്ലെന്ന്‌ കാണിച്ച്‌ കോടതിയില്‍ പൊലീസ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. നാളെ റിമാന്‍ഡ്‌ കാലാവധി കഴിയാനിരിക്കെ ദിലീപിനെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വിസ്‌താരത്തിന്‌ ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച്‌ കോടതിയില്‍ പൊലീസ്‌ അപേക്ഷ സമര്‍പ്പിച്ചത്‌. വിസ്‌താരത്തിന്‌ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതോടെ കോടതി ഇതിന്‌ അനുമതി നല്‍കുകയായിരുന്നു.

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക