Image

ആറ്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 24 July, 2017
ആറ്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ക്ക്‌ സസ്‌പെന്‍ഷന്‍


സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ആറ്‌ ലോക്‌സഭാ എംപിമാരെ സ്‌പീക്കര്‍ സുമിത്ര മാഹാജന്‍ അഞ്ച്‌ ദിവസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. കേരളത്തില്‌ നിന്നുമുള്ള കൊടിക്കുന്നില്‍ സുരേഷ്‌, എംകെ രാഘവന്‍ എന്നിവരുള്‍പ്പെടെയാണ്‌ സ്‌പീക്കര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയതിനാണ്‌ സസ്‌പെന്‍ഷന്‍.

പശുവിന്റെപേരിലുള്ളകൊലപാതകങ്ങളില്‍പ്രതിപക്ഷംഇന്ന്‌പാര്‍ലമെന്റില്‍പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനിടെ സ്‌പീക്കര്‍ക്ക്‌ നേരെ പേപ്പര്‍ വലിച്ചെറിഞ്ഞതിനും നടപടികള്‍ തടസ്സപ്പെടുത്തിയതിനുമാണ്‌ സസ്‌പെന്‍ഷന്‍.

ഗൗരവ്‌ ഗോഗയി, ആദിരഞ്ചന്‍ ചൗദരി, രഞ്ചിത്ത്‌ രഞ്‌ജന്‍, സുഷ്‌മിത ദേവ്‌ എന്നിവരാണ്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട മറ്റ്‌ എംപിമാര്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക