Image

പിടി തോമസിനെ അപായപെടുത്താന്‍ ശ്രമമെന്ന്‌ പരാതി

Published on 24 July, 2017
പിടി തോമസിനെ അപായപെടുത്താന്‍ ശ്രമമെന്ന്‌ പരാതി


പിടി തോമസ്‌ എംഎല്‍എയെ അപകടപെടുത്താന്‍ ശ്രമമെന്ന്‌ പരാതി. കാറിന്റെ ബോള്‍ട്ടുകള്‍ ഇളക്കിമാറ്റി അപായപെടുത്താന്‍ ശ്രമിച്ചെന്നാണ്‌ പരാതി. പാലാരിവട്ടം പൊലീസ്‌ സ്‌റ്റേഷനില്‍ പിടി തോമസ്‌ പരാതി നല്‍കി. 

വൈറ്റിലയില്‍ വെച്ച്‌ നാട്ടുകാരാണ്‌ ബോള്‍ട്ട്‌ ഇളക്കി വെച്ചത്‌ എംഎല്‍എയുടെ ശ്രദ്ദയില്‍പെടുത്തിയത്‌.
ഇന്നലെ വൈകീട്ടാണ്‌ സംഭവം.

 വഴിയാത്രക്കാരാണ്‌ വാഹനത്തിന്റെ ടയര്‍ ഇളകിയായി കണ്ടെത്തിയത്‌. ഉടന്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ നാല്‌ ടയറിന്റയും നട്ടുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന ഇന്ന്‌ ഉച്ചയോടെ അദ്ദേഹം പാലാരിവട്ടം പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. 

മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ടൊയോറ്റയില്‍ സര്‍വ്വീസ്‌ നടത്തിയ കാറാണിത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക