Image

എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍ സെപ്റ്റംബര്‍ 2 ന്; കിക്കോഫ്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 July, 2017
എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍ സെപ്റ്റംബര്‍ 2 ന്; കിക്കോഫ്
ടെക്സാസ് (ഇര്‍വിങ് ) : അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി നടക്കുന്ന 12-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഇത്തവണ ഡാലസില്‍ നടക്കും. സെപ്റ്റംബര്‍ 2 നു ശനിയാഴ്ച നടക്കുന്ന ടൂര്‍ണമെന്റിനു ആതിഥ്യമരുളുന്നത് ഡാളസ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ലബാണ്.

ടൂര്‍ണമെന്റിന്റെ കിക്കോഫ് ഡാലസില്‍ നടന്നു. എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ ട്രസ്റ്റ് മെമ്പറായ പയസ്റ്റിന്‍ ജോണ്‍, മറ്റു ട്രസ്റ്റ് അംഗങ്ങള്‍, ബിസിനസ് പ്രതിനിധികള്‍, ഡാളസ് സ്ട്രൈക്കേഴ്സ് എക്സ്സിക്യു്ട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബിജു തോമസ് ( ലോസണ്‍ ട്രാവല്‍സ് സിഇഒ) ആണ് ടൂര്‍ണമെന്റ് ഗ്രാന്റ് സ്‌പോണ്‍സര്‍. ഡിഎംഎ, എന്‍എസ്എസ് , കെസിസി തുടങ്ങി ഡാളസിലെ വിവിധ മലയാളി സംഘടനകളുടെ സഹകരണവും ടൂര്‍ണമെന്റിന് ഉണ്ട്. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഡാളസിലെ കായിക പ്രേമികളെ കായികവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഡാളസ് സ്ട്രൈക്കേഴ്സ് പ്രസിഡണ്ട് സുനില്‍ വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷിബു ഫിലിപ്പ് (214) 603-5153,
ജിനു കുടിലില്‍ (347) 241-2032,
തങ്കച്ചന്‍ ജോസഫ് (972) 746-3435,
സേവ്യര്‍ ഫിലിപ്പ് (214) 629-7355
സുനില്‍ വര്‍ഗീസ് (214) 543-7556
എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍ സെപ്റ്റംബര്‍ 2 ന്; കിക്കോഫ് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍ സെപ്റ്റംബര്‍ 2 ന്; കിക്കോഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക