Image

മ്യൂസിക്‌247 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 25 July, 2017
മ്യൂസിക്‌247 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, ആസിഫ്‌ അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. ബിജിബാല്‍ ഈണം പകര്‍ന്ന ആറ്‌ ഗാനങ്ങളാണ്‌ ആല്‍ബത്തിലുള്ളത്‌.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. മാങ്ങാപ്പൂള്‌
പാടിയത്‌: ബിജിബാല്‍
ഗാനരചന: പി എസ്‌ റഫീഖ്‌
സംഗീതം: ബിജിബാല്‍

2. കട തല കൊല
പാടിയത്‌: സന്നിദാനന്ദന്‍
ഗാനരചന: പി എസ്‌ റഫീഖ്‌
സംഗീതം: ബിജിബാല്‍

3. വെണ്ണേ വെണ്ണക്കല്‍ പെണ്ണേ
പാടിയത്‌: സയനോര ഫിലിപ്പ്‌
ഗാനരചന: പി എസ്‌ റഫീഖ്‌
സംഗീതം: ബിജിബാല്‍

4. ഒരുതരി ആശ
പാടിയത്‌: വിവേക്‌ മൂഴിക്കുളം
ഗാനരചന: ഹരിനാരായണന്‍ ബി കെ
സംഗീതം: ബിജിബാല്‍

5. തൃശൂര്‌
പാടിയത്‌: പുഷ്‌പവതി
ഗാനരചന: പി എസ്‌ റഫീഖ്‌
സംഗീതം: ബിജിബാല്‍

6. കാന്ത
പാടിയത്‌: വിപിന്‍ലാല്‍
ഗാനരചന: പരമ്പരാഗതം
സംഗീതം: ബിജിബാല്‍

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=S1l04iLPNo0


നവാഗതനായ രതീഷ്‌ കുമാര്‍ സംവിധാനം നിര്‍വഹിച്ച 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം' എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്‌ ജോസ്‌, അപര്‍ണ ബാലമുരളി, ശില്‍പ്പി ശര്‍മ്മ, ശ്രീജിത്ത്‌ രവി, ഇര്‍ഷാദ്‌ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. പി എസ്‌ റഫീഖ്‌ ആണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം സ്വരൂപ്‌ ഫിലിപ്പും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. എം സ്റ്റാര്‍ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ന്റെ കൂടെ വൈറ്റ്‌സാന്‍ഡ്‌സ്‌ മീഡിയ ഹൌസ്‌ പ്രൊഡക്ഷന്‍ന്റെ ബാനറില്‍ ഫരീദ്‌ ഖാനും ഷലീല്‍ അസിസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക