Image

'ആദം ജോണ്‍'ന്റെ ഒഫീഷ്യല്‍ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു

Published on 25 July, 2017
'ആദം ജോണ്‍'ന്റെ ഒഫീഷ്യല്‍ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു


കൊച്ചി: പൃഥ്വിരാജ്‌ സുകുമാരന്‍ ഭാവന ചിത്രം 'ആദം ജോണ്‍'ന്റെ ഒഫീഷ്യല്‍ ടീസര്‍ ഇപ്പോള്‍ യൂട്യൂബില്‍ രണ്ടാം സ്ഥാനത്ത്‌ തരംഗമാകുകയാണ്‌. 52 സെക്കന്‍ഡ്‌ ദൈര്‍ഖ്യമുള്ള ടീസറിന്‌ പ്രേക്ഷകരില്‍ നിന്ന്‌ മികച്ച അഭിപ്രായങ്ങളാണ്‌ ലഭിക്കുന്നത്‌. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ടീസര്‍ ആദ്യത്തെ ആറു മണിക്കൂറുകള്‍ക്കുളില്‍ തന്നെ ഒരു ലക്ഷം വ്യൂസ്‌ യൂട്യൂബില്‍ നേടിയിരുന്നു.

ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദം ജോണ്‍'ല്‍ പൃഥ്വിരാജ്‌ സുകുമാരന്‍, ഭാവന, രാഹുല്‍ മാധവ്‌, നരേന്‍, ലെന, മിഷ്‌ടി, ജയ മേനോന്‍, സിദ്ധാര്‍ത്ഥ ശിവ, മണിയന്‍പിള്ള രാജു എന്നിവര്‍ പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌.

 ഈ ഡ്രാമത്രില്ലെറിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്‌ജന്‍ അബ്രഹാമുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. ദീപക്‌ ദേവ്‌ സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. ജയരാജ്‌ മോഷന്‍ പിക്‌ചര്‍സിന്റെ കൂടെ ബി സിനിമാസിന്റെ ബാനറിലാണ്‌ 'ആദം ജോണ്‍' നിര്‍മിച്ചിരിക്കുന്നത്‌.

ടീസര്‍ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണുവാന്‍: https://www.youtube.com/watch?v=EYO9uZg3AKw
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക