Image

മദനി എതിര്‍പ്പറിയിച്ചു; പിഡിപി നാളത്തെ ഹര്‍ത്താല്‍ ഒഴിവാക്കി

Published on 25 July, 2017
മദനി എതിര്‍പ്പറിയിച്ചു; പിഡിപി നാളത്തെ ഹര്‍ത്താല്‍ ഒഴിവാക്കി


പിഡിപി നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക്‌ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാളെ സംസ്ഥാനത്ത്‌ പിഡിപി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌.

ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നിര്‍ദേശിച്ചിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുളള അനുവാദം ലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ്‌ ഒമ്പതിനാണ്‌ മഅദനിയുടെ മകന്‍ ഹഫീസ്‌ ഉമര്‍ മുക്താറിന്റെ വിവാഹം.

 വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയായ മാതാവിനെ കാണുന്നതിനുമായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ്‌ ആവശ്യപ്പെട്ട്‌ മഅദനി ബെംഗളൂരു വിചാരണ കോടതിയെ സമീപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക