Image

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കല്‍; പി യു ചിത്ര ഹൈക്കോടതിയെ സമീപിക്കും

Published on 25 July, 2017
ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കല്‍; പി യു ചിത്ര ഹൈക്കോടതിയെ സമീപിക്കും


കൊച്ചി : ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട മലയാളി താരം പി യു ചിത്ര ഹൈക്കോടതിയിലേക്ക്‌. ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 24 അംഗ അത്‌ലറ്റിക്‌ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിങ്‌, അജയ്‌കുമാര്‍ സരോജ്‌ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌.

ലോക റാങ്കിങ്ങില്‍ ചിത്രയുടെ സ്ഥാനം 200ാമത്‌ മാത്രമാണെന്നും സ്ഥിരതയില്ലാത്ത പോരാട്ടമാണ്‌ ചിത്ര കാഴ്‌ച്ചവെക്കുന്നതെന്നും ഇതിനാല്‍ മെഡല്‍ പ്രതീക്ഷക്ക്‌ സാധ്യതയില്ലെന്നുമാണ്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷനും ഒപ്പം സെലക്ടര്‍മാരും നടപടിയെ കുറിച്ച്‌ വിശദീകരിക്കുന്നത്‌.

അത്‌ലറ്റിക്‌ ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത്‌ ശരിയായില്ലെന്ന്‌ ചിത്രയുടെ പരിശീലകന്‍ എന്‍. എസ്‌ സിജിന്‍ പറയുന്നു. ഫെഡറേഷനില്‍ പ്രമുഖ മലയാളികളാരും ചിത്രയ്‌ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തി. ചിത്രയെ ടീമിലുള്‍പെടുത്താന്‍ കേന്ദ്ര കായികമന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക