Image

ഒട്ടാവ മലയാളി കാത്തോലിക് പിക്‌നിക് അവിസ്മരണീയമായി

Published on 25 July, 2017
ഒട്ടാവ മലയാളി കാത്തോലിക് പിക്‌നിക് അവിസ്മരണീയമായി
ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ കത്തോലിക്കരുടെ പ്രഥമ കൂട്ടായ്മയായ ഒട്ടാവ മലയാളീ കാത്തോലിക് കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ സമ്മര്‍ പിക്‌നിക് ജൂലൈ 22 ന് സില്‍വര്‍ലേക്ക് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ ആഘോഷിച്ചു. പുതുമകള്‍ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയമായ ഈ വര്‍ഷത്തെ പിക്‌നിക്കില്‍ ഒട്ടാവയിലെ വിവിധ മലയാളി കുടുംബങ്ങളില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്തു.

ഫാ:ഷിബു സിപ്രിയാന്‍, ഫാ: സേവിയര്‍ കാരംവേലി എന്നിവര്‍ നയിച്ച ആശീര്‍വാദപ്രാര്‍ത്ഥനയോടെ പിക്‌നിക് ആരംഭിച്ചു. തുടര്‍ന്ന് നടന്ന പോട്ട്ലക്ക്, അനുഗ്രഹീതരായ അംഗങ്ങളുടെ പാചകനൈപുണ്യത്തിന്റെ തെളിവായി. അതിനുശേഷം വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടന്ന കായികമത്സരങ്ങളില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. അതിനുപുറമെ കനോയിങ്, സ്വിമ്മിങ്ങ്, വോളീബോള്‍ തുടങ്ങി നിരവധി ഇനം പരിപാടികളും ആഘോഷത്തിന് കൊഴുപ്പേകി. വൈകിട്ടു 4 മണിയോടെ തുറന്ന തട്ടുകട വിവിധ നാടന്‍ വിഭവങ്ങളാല്‍ സമൃദ്ധമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഈ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ കമ്മിറ്റി അംഗങ്ങളായ ജോണ്‍, റ്റോമി, ബീനു, ജെയിംസ്, ആന്‍റ്റോ എന്നിവര്‍ പിക്‌നിക്കിനു നേതൃത്വം നല്‍കി. 130 ഓളം ആളുകള്‍ പങ്കെടുത്ത പിക്‌നിക് വൈകിട്ട് 8 മണിയോടെ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക