Image

ഒരുമ വാര്‍ഷിക പിക്‌നിക്ക് വന്‍ വിജയമായി

നിബു വെള്ളവന്താനം Published on 25 July, 2017
ഒരുമ വാര്‍ഷിക പിക്‌നിക്ക് വന്‍ വിജയമായി
ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോറീജിയണല്‍ യുണൈറ്റഡ് മലയാളി അസ്സോസ്സിയേഷന്‍ (ഒരുമ) ജൂലൈ 22ന് മോസ് പാര്‍ക്കില്‍ നടത്തിയ 9മത് വാര്‍ഷിക പിക്‌നിക്ക് വന്‍ വിജയമായി. പ്രസിഡന്‍റ് സോണി തോമസ് പങ്കെടുത്തവര്‍ക്ക് ഏവര്‍ക്കും ഔപചാരികമായി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് നായര്‍, സെക്രട്ടറി ജോമിന്‍ മാത്യു, ജോയിന്റ് സെക്രട്ടറി സണ്ണി കൈതമറ്റം, ട്രഷറര്‍ ജോയ് ജോസഫ് എന്നിവര്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജോളി പീറ്റര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ സാറ കാമ്പിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെസ്സി ജിജിമോന്‍, സ്മിതാ സോണി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പ്രായപരിധിയില്‍ ഉള്ളവര്‍ക്കായി ആകര്‍ഷകങ്ങളായ കായികവിനോദ മത്സരങ്ങള്‍ നടത്തപ്പെട്ടു.

യൂത്ത് നേതൃത്വം കൊടുത്ത ഫേസ് പെയിന്റിംഗ് കുട്ടികള്‍ക്ക് ഏറെ ആകര്‍ഷകമായി. പിക്‌നിക്കില്‍ ഒരലാണ്ടോയിലെയും പ്രാന്തപ്രദേശങ്ങളിലെയും ധാരാളം കുടുംബാംഗങ്ങളുടെ സാന്നിധ്യം ശ്രധ്യേയമായി.

ഒര്‍ലാന്‍ഡോയിലെ വിവിധ നളപാചക വിധക്തരുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വാദിഷ്ടമായ ഗ്രില്‍ഡ് വിഭവങ്ങളും തട്ട്‌ദോശസാമ്പാര്‍, കപ്പമീന്‍കറി, സംഭാരം എന്നീ നാടന്‍വിഭവങ്ങളും നാവിനു രുചിയൂറന്ന അനുഭവമായി. ആന്റണി ചേലേക്കാട്ടു, നോബിള്‍ ജനാര്‍ദ്ദനന്‍, സ്മിതാ നോബിള്‍, ശ്രീദേവി ബാബുശങ്കര്‍, ഷാനവാസ് ഖാന്‍, അലക്‌സ് പോള്‍, സാറ കാമ്പിയില്‍ , ജുലി റെനിമോന്‍, നിര്‍മല ജോയ്, കാര്‍ത്തിക് എന്നീ അനുഗ്രഹീത ഗായകരുടെ ഇമ്പമാര്‍ന്ന ഗാനാലാപനങ്ങള്‍ പിക്‌നികിന് മാറ്റ് കൂട്ടി.
ഒരുമ വാര്‍ഷിക പിക്‌നിക്ക് വന്‍ വിജയമായിഒരുമ വാര്‍ഷിക പിക്‌നിക്ക് വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക