Image

നടിയെ ആക്രമിച്ച കേസ്‌; കാവ്യാമാധവനെ ചോദ്യംചെയ്‌തു

Published on 25 July, 2017
 നടിയെ ആക്രമിച്ച കേസ്‌; കാവ്യാമാധവനെ ചോദ്യംചെയ്‌തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ അന്വേഷകസംഘം ചോദ്യംചെയ്‌തു. ദിലീപിന്റെ ആലുവയിലെ വസതിയില്‍വച്ചാണ്‌ കാവ്യയെ ചോദ്യംചെയ്‌തത്‌. ചോദ്യംചെയ്യല്‍ ആറുമണിക്കൂറോളം നീണ്ടു. ചോദ്യം ചെയ്യലിനോട്‌ താരം പൂര്‍ണ്ണമായം സകരിച്ചു. ചോദ്യം ചെയ്യലില്‍ കേസിനെ വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തല്‍.

അതിനിടെ കേസില്‍ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ്‌ ആഗസ്‌ത്‌ എട്ടുവരെ നീട്ടി. സുരക്ഷാകാരണങ്ങളാല്‍ ആലുവ ജയിലില്‍നിന്ന്‌ വീഡിയോ കോണ്‍ഫറന്‍സ്വഴിയാണ്‌ ദിലീപിനെ ചൊവ്വാഴ്‌ച അങ്കമാലി മജിസ്‌ട്രേട്ട്‌ കോടതിക്കുമുന്നില്‍ ഹാജരാക്കിയത്‌. ജയില്‍ജീവിതത്തെക്കുറിച്ച്‌ പരാതികളൊന്നുമില്ലെന്ന്‌ ദിലീപ്‌ മജിസ്‌ട്രേട്ടിനെ അറിയിച്ചു.

തിങ്കളാഴ്‌ച ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ്‌ റിമാന്‍ഡ്‌കാലാവധി നീട്ടിയത്‌. ചൊവ്വാഴ്‌ച പകല്‍ 1.30നായിരുന്നു സ്‌കൈപ്പ്വഴി കോടതിനടപടികള്‍. മജിസ്‌ട്രേട്ടിന്റെ മുന്നിലെ ലാപ്‌ടോപ്പിലൂടെയാണ്‌ ദിലീപ്‌ സംസാരിച്ചത്‌. പബ്‌ളിക്‌ പ്രോസിക്യൂട്ടര്‍ എ സുരേശന്‍, എപിപി പ്രസൂണ്‍, പ്രതിഭാഗം അഭിഭാഷകന്‍ രാമപ്രസാദ്‌്‌ ഉണ്ണി എന്നിവര്‍ ഹാജരായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക