Image

ദിലീപ് ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

Published on 25 July, 2017
ദിലീപ് ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നും കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം, നടന്‍ ദിലീപിനെ നേരിട്ട് ഹാജരാക്കുന്നതില്‍ നിന്ന് അങ്കമാലി ഫസ്റ്റ്ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ കണക്കിലെടുത്താണിത്. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ കോടതി നടപടികള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടപ്പാക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക