Image

നടിക്കെതിരായ ആക്രമണത്തിന് നിര്‍ഭയ കേസിനേക്കാള്‍ പ്രഹരശേഷി: പ്രോസിക്യൂഷന്‍

Published on 25 July, 2017
നടിക്കെതിരായ ആക്രമണത്തിന് നിര്‍ഭയ കേസിനേക്കാള്‍ പ്രഹരശേഷി: പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്‌പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തേക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ടെന്നും രഹസ്യമൊഴിയില്‍ വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍ ആവരുതെന്നും പോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിനു നല്‍കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേശന്‍ കോടതിയോട് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക