Image

കോയിപ്പുറം മറ്റക്കല്‍ കുടുംബ സംഗമം

ജോയി തുമ്പമണ്‍ Published on 25 July, 2017
കോയിപ്പുറം മറ്റക്കല്‍ കുടുംബ സംഗമം
ഹൂസ്റ്റന്‍: കോയിപ്പുറം മറ്റക്കല്‍ കുടുംബ സംഗമവും നോര്‍ത്ത് അമേരിക്കന്‍, കോണ്‍ഫറന്‍സും ഓഗസ്റ്റ് 11 മുതല്‍ 13 വരെ ക്യാമ്പ് ലോണ്‍സ്റ്റാറില്‍ വച്ചു നടക്കുന്നതാണ്.

കുമ്പനാടിനടുത്തു കോയിപ്പുറം മറ്റക്കല്‍ കുടുംബാഗങ്ങള്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്‌റ്റേയിറ്റുകളില്‍ താമസിക്കുന്നു. ഈ കുടുംബാംഗങ്ങളുടെ ഒത്തു ചേരലാണ് മറ്റക്കല്‍ കുടുംബ സംഗമം.

'ഇതാ, സഹോദരങ്ങള്‍ ഒത്തു ഒരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!' എന്ന ആപ്തവാക്യത്തെ ആധാരമാക്കിയാണ്; ഈ പുരാതന പ്രസിദ്ധമായ മറ്റക്കല്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍.

പുതിയ തലമുറക്കും, പ്രായമുള്ളവര്‍ക്കും തമ്മില്‍ തമ്മില്‍ കാണുവാനും, പരിചയം പുതുക്കുവാനുമാണ് പ്രധാന ഉദ്ദേശമെങ്കിലും, ആദ്ധ്യാത്മീകവും, കായികവുമായ പല പരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ജയിംസ് മാത്യു പ്രസിഡന്റ്, അലക്‌സ് തോമസ് സെക്രട്ടറി; എ.വി.ഫിലിപ്പോസ് ട്രഷറാര്‍, ഷാജി വറുഗീസ് യൂത്ത് കോര്‍ഡിനേറ്റര്‍, എന്നിവര്‍ ഈ സംഗമത്തിനു നേതൃത്വം കൊടുക്കുന്നു.
ക്യാമ്പ് സെട്രറിന്റെ വിലാസം 2016 ക്യാമ്പ് ലോണ്‍സ്റ്റാര്‍ റോഡ്, ലാഗ്രാജ, ടെക്‌സസസ് 78945.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക.

ജയിംസ് മാത്യു-281 546 4479
അലക്‌സ് തോമസ്-832 221 6189


കോയിപ്പുറം മറ്റക്കല്‍ കുടുംബ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക