Image

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 26 July, 2017
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍


കൊച്ചി: പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അമല്‍ വിഷ്‌ണുദാസ്‌ അറസ്റ്റില്‍. മാതൃഭൂമി ന്യൂസിലെ ന്യൂസ്‌ എഡിറ്ററും, 4ജിഎന്ന ടെക്‌നോളജി പരിപാടി അവതാരകനുമാണ്‌. 

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്കാണ്‌ യുവതി പരാതി നല്‍കിയത്‌.

2015 ഡിസംബറിലാണ്‌ കേസിനാസ്‌പദമായ സംഭവമെന്ന്‌ പരാതിയില്‍ പറയുന്നു. 

ആശുപത്രിയില്‍ അമല്‍ വിഷ്‌ണുദാസ്‌ രോഗബാധിതനായി കഴിയുമ്പോള്‍ കീഴ്‌ ജീവനക്കാരിയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ്‌ പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

പിതാവിന്റെ ചികിത്സയ്‌ക്കെന്ന്‌ പറഞ്ഞ്‌ തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയതായും പീഡന വിവരം ഉള്‍പ്പെടെ പുറത്ത്‌ പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക