Image

കെ.ഇ മാമ്മന്‍ അന്തരിച്ചു

Published on 26 July, 2017
കെ.ഇ മാമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനി കെ.ഇ മാമ്മന്‍ (97) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.ക്വിറ്റ്‌ ഇന്ത്യാ സമത്തിലും സര്‍ സി.പിക്കെതിരായ സമരത്തിലും മാമ്മന്‍ പങ്കെടുത്തിരുന്നു. 

 മദ്യവിരുദ്ധ പ്രസ്ഥാനങ്ങളിലും മാമ്മന്‍ സജീവ പ്രവര്‍ത്തകനായിരുന്നു.മഹാത്മാ ഗാന്ധിജിയുടെ അടിയുറച്ച അനുയായിയായ മാമന്‍ തന്റെ ഒറ്റയാള്‍ പോരാട്ടങ്ങളിലുടെയാണ്‌ തലസ്ഥാനത്ത്‌ ശ്രദ്ധേയനായത്‌. പ്രായത്തിന്റെ അവശതകള്‍ വകവെയ്‌ക്കാതെ സമരമുഖങ്ങളില്‍ എന്നും കെ ഇ മാമന്‍ നിത്യസാന്നിധ്യമായിരുന്നു. 

1921 ജൂലായ്‌ 31നാണ്‌ കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി കെ.ഇ.മാമ്മന്‍ ജനിച്ചത്‌. സഹോദരന്‍ കെ.ഇ.ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ്‌ ഉമ്മനൊപ്പം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം. പക്ഷാഘാതം കാരണം 2013 ഡിസംബര്‍ മുതല്‍ നെയ്യാറ്റിന്‍കരയിലെ നിംസ്‌ ആശുപത്രിയിലാണ്‌ മാമ്മന്‍ കഴിഞ്ഞിരുന്നത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക