Image

പള്‍സര്‍ സുനിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നു കാവ്യ

Published on 26 July, 2017
പള്‍സര്‍ സുനിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നു കാവ്യ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യലിന്‌ വിളിച്ചുവരുത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 

ദിലീപിന്‍റെ ആലുവയിലെ തറവാട്ടുവീട്ടിലാണ്‌ ചൊവ്വാഴ്‌ച ആദ്യഘട്ടമെന്ന നിലയില്‍ കാവ്യയെ ചോദ്യം ചെയ്‌തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു. 

കാവ്യയുമായുള്ള ബന്ധം മുന്‍ഭാര്യ മഞ്‌ജു വാര്യരെ ആക്രമിക്കപ്പെട്ട നടി അറിയിച്ചതിലുള്ള പകയാണ്‌ ആക്രമണത്തിന്‌കാരണമായതെന്നദിലീപിന്‍റെമൊഴിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയാണ്‌ അവര്‍ നല്‍കിയത്‌. 

സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കേസില്‍ ദിലീപിനെ നിങ്ങള്‍ എന്തിനാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്നും കാവ്യ പോലീസിനോട്‌ ചോദിച്ചു.

ലക്ഷ്യയില്‍ സുനില്‍കുമാര്‍ വന്നതായി തനിക്ക്‌ യാതൊരു അറിവുമില്ല. തന്‍റെയടുത്ത്‌ വന്നിട്ടില്ല. മറ്റാരുടെയെങ്കിലും അടുത്ത്‌ എത്തിയതായി തനിക്ക്‌ വിവരമില്ലെന്നും കാവ്യ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ്‌ കാവ്യ നല്‍കിയത്‌.

ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍െ്രെഡവ്‌ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്നാണ്‌ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തോട്‌ സമ്മതിച്ചത്‌. 

ഈ പെന്‍െ്രെഡവ്‌ വാങ്ങിയത്‌ ദിലീപിന്‍റെ ഒരു ബന്ധുവാണെന്നാണ്‌ പോലീസ്‌ പുറത്തുപറയുന്നത്‌. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ കാവ്യയ്‌ക്ക്‌ വ്യക്തമായ അറിവുണ്ടെന്ന സംശയത്തിലാണ്‌ പോലീസ്‌. ഇത്‌ സംബന്ധിച്ച ചില തെളിവുകളും അന്വേഷണ സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

Join WhatsApp News
Tom abraham 2017-07-26 03:41:04

Leave Kavya alone. A busy actress, dancer, she only said the truth "I don't know ". Focus on the culprit pulsar Suni, the villain. May be the runaway villain Appunni too. Kavya did not run away or hiding anywhere.

Vayanakkaran 2017-07-26 09:00:47
Tom Abraham,  Please do not assume things. How do you?. You are in the USA. You are not the investgating officer or judge. Look like you have some kind of favoratism or very soft corner towards movi stars and movie beauties. Be impartial. This movie people they have more criminal minds and they are like Gods for people like you. Ultimately all must be treated equal. An ugly fellow or a lavatory cleaner or Movie Gods must be treated eqully in front of the law. No Soft corner for Kavya or any body. In Jail why they are giving VIP tretment for Dileep. If you or me in the jail means must be treated equally.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക