Image

ജാമ്യത്തിനായി സുപ്രീം കോടതിയെ ഉടന്‍ സമീപിക്കേണ്ടെന്ന്‌ ദിലീപ്‌

Published on 26 July, 2017
ജാമ്യത്തിനായി സുപ്രീം കോടതിയെ ഉടന്‍ സമീപിക്കേണ്ടെന്ന്‌ ദിലീപ്‌
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിനായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന്‌ ദിലീപും അഭിഭാഷകരും തീരുമാനമെടുത്തു. 

ആലുവ സബ്‌ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപുമായി അഭിഭാഷകര്‍ കൂടിക്കാഴ്‌ച നടത്തിയതിന്‌ ശേഷമാണ്‌ തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മതി അടുത്ത നടപടിയെന്നാണ്‌ നിലപാട്‌. 

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌ത സാഹച്യത്തിലാണ്‌ തുടര്‍ നീക്കങ്ങളെ കുറിച്ച്‌ ദിലീപ്‌ നിയമോപദേശം തേടിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക