Image

പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്റര്‍ പുനസംഗമം ജൂലൈ 28, 29 തീയതികളില്‍ ഫിലഡല്‍ഫിയയില്‍

ജോര്‍ജ് തുമ്പയില്‍ Published on 26 July, 2017
പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്റര്‍  പുനസംഗമം ജൂലൈ 28, 29 തീയതികളില്‍ ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: പൂവത്തൂര്‍ ഫാമിലി അസോസിയേഷന്റെ വിദേശങ്ങളില്‍ പാര്‍ക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്റര്‍ PFAOC(USA/UK/CANADA) റീയൂണിയന്‍ ജൂലൈ 28, 29 തീയതികളില്‍ ഫിലഡല്‍ഫിയയില്‍ നടത്തപ്പെടുന്നു.

ഡോ. കോശി പൂവത്തൂരിന്റെ നേതൃത്വത്തില്‍ കോര്‍ട്ട്‌യാഡ് മാരിയറ്റ് ഹോട്ടല്‍ കോളജ്‌വില്‍, ഡോ. പൂവത്തൂരിന്റെ വസതി എന്നിവിടങ്ങളില്‍ വച്ച് വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന കുടുംബസംഗമത്തില്‍ വെരി. റവ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പാ, ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നായി നിരവധിപേര്‍ സംബന്ധിക്കുന്നതാണ്. വിവാഹം കഴിഞ്ഞ നിരവധി സഹോദരിമാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇക്കൊല്ലത്തെ കുടുംബസംഗമത്തിനുണ്ട്. നൈനാന്‍ ജെ പൂവത്തൂര്‍ അറിയിച്ചതാണിത്.
വിവരങ്ങള്‍ക്ക്: ഫോണ്‍ 610 931 3593



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക