Image

എംഎല്‍എ വിന്‍സെന്റിന്‌ ജാമ്യമില്ല

Published on 26 July, 2017
എംഎല്‍എ വിന്‍സെന്റിന്‌ ജാമ്യമില്ല


വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ വിന്‍സെന്റിന്‌ ജാമ്യമില്ല. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യപേക്ഷ തള്ളിയത്‌. 

ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന്‌ കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ ജീവന്‌ ഭീഷണിയെന്നും കോടതി പറഞ്ഞു. ജില്ലാ സെഷന്‍സ്‌ കോടതിയെ സമീപിക്കുമെന്ന്‌ വിന്‍സെന്റിന്റെ അഭിഭാഷക അറിയിച്ചു.

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റിനെ നേരത്തെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടിരുന്നു. ഒരു ദിവസത്തേക്കാണ്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടത്‌. 

അഞ്ച്‌ ദിവസത്തെ കസ്റ്റഡിക്കാണ്‌ പൊലീസ്‌ കോടതിയില്‍ അപേക്ഷ നല്‍കിയത്‌. നാട്ടില്‍ കൊണ്ടുനടന്ന്‌ കോവളം എംഎല്‍എയെ അപമാനിക്കാനാണെന്ന്‌ പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക