Image

യുവനടിയെ ആക്രമിച്ച സംഭവം; റിമി ടോമിയെ ചോദ്യം ചെയ്യും?

Published on 26 July, 2017
യുവനടിയെ ആക്രമിച്ച സംഭവം; റിമി ടോമിയെ ചോദ്യം ചെയ്യും?

കൊച്ചിയില്‍ വെച്ച് യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍  പ്രശസ്ത ഗായികയായ റിമി ടോമിയെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

സിനിമാ മേഖലയില്‍ നിന്നും അനവധി പേരെ ഇതിനകം കേസില്‍ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗായികയായ റിമി ടോമിയിലേക്കും അന്വേഷണം നീണ്ടത്. നടന്‍ ദിലീപുമായി റിമിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും.

റിമിക്ക് ദിലീപുമായി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ചോദ്യം ചെയുന്നത്. ആക്രമിക്കപ്പെട്ട നടിയും റിമിയും മുമ്ബ് തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അകല്‍ച്ചയുണ്ടായെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാവ്യയുമായും റിമിക്ക് അടുത്ത ബന്ധമാണുള്ളത്.

ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് പോലീസ് നിര്‍ദേശിച്ചതായാണ് വിവരം ലഭിക്കുന്നത്. ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന വേളയില്‍ റിമിയുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് പരിശോധന നടത്തിയിരുന്നു. ഭൂമിയിടപാടുകള്‍ സംബന്ധിച്ച് ഏതാനും രേഖകള്‍ അന്ന് കണ്ടെടുത്തിരുന്നതായാണ് സൂചനകളുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക