Image

മെല്‍ബണ്‍ സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

Published on 26 July, 2017
മെല്‍ബണ്‍ സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു
മെല്‍ബണ്‍: സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ 2017,2018 വര്‍ഷത്തേക്കുള്ള ഇടവക ഭരണ സമിതി മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ. യുഹാന്നോന്‍ മാര്‍ ദിയസ്‌ക്കോറോസ് തിരുമേനിയുടെ അഗീകാരത്തോടെ ഭരണഘടനാനുസ്യതം ചുമതലയേറ്റു. ഇടവക കൈക്കാരന്‍ എം.സി ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യു എന്നിവരടങ്ങിയ 11 അംഗ കമ്മറ്റിയാണ് ഇടവക വികാരി ഫാ. പ്രദീപ് പൊന്നച്ചന്റെയും, സഹ വികാരി ഫാ. സജു ഉണ്ണൂണ്ണിയുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനാ പുര്‍വ്വം ചുമതലയില്‍ പ്രവേശിച്ചത്. 

വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ നേത്രുത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും 2017, ജൂലൈ മാസം മുതല്‍ ഇടവക ഭരണസമിതിയോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചു. ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ചു പ്രവര്‍ത്തിപ്പാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയട്ടെയെന്ന് വികാരി ആശംസിച്ചു

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക